KeralaNews

പിടിവാശി സിപിഐക്കും സിപിഎമ്മിനുമില്ല; പ്രതിപക്ഷഉപനേതൃപദവി ലഭിക്കുമെന്ന് ഉറച്ചപ്രതീക്ഷ- ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃപദവി സി.പി.ഐ.ക്ക് ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദവി ലഭിക്കാത്ത പ്രശ്നമേ ഇല്ല. പ്രശ്നത്തിൽ സി.പി.ഐയ്ക്കും സി.പി.എമ്മിനും പിടിവാശിയില്ല. വിഷയത്തിൽ സി.പി.എം. ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു ബിനോയ് വിശ്വം.

സിപിഎമ്മിന്റെ നിലപാടിനായി കാത്തിരിക്കാൻ ഇത് പ്രണയബന്ധമല്ലല്ലോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സി.പി.ഐ.ക്കും സി.പി.എമ്മിനും പിടിവാശിയില്ല. സി.പി.ഐ.ക്ക് രാഷ്ട്രീയമുണ്ട്, സി.പി.എമ്മിനും അതുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വളരെ അടുപ്പമുള്ളതാണ്. ഇടതുപക്ഷത്തിന്റെ പ്രാധാന്യം സി.പി.ഐക്ക് നന്നായി അറിയാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണ്. കേരളത്തിലെ ഇടത് ഐക്യം ഏറെ പ്രാധാന്യമുള്ളതാണ്. ഈ ഐക്യത്തിന്റെ മഹത്ത്വം ഉൾക്കൊള്ളാൻ സി.പി.ഐക്ക് കഴിയും. സി.പി.എമ്മിനും ഈ കഴിവുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button