KeralaNews

കാലടി സർവകലാശാലയിലെ സമരം; 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം

കാലടി സർവകലാശാലയിലെ സമരത്തിൽ 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. വി സി സിസാ തോമസിന് എതിരായ സമരത്തിന്റെ പേരിലായിരുന്നു കേസെടുത്തിരുന്നത്. സമരത്തിന്‍റെ ഭാഗമായ 16 വിദ്യാർഥികളെ ഇതിനോടകം സസ്പെൻഡ് ചെയ്തിരുന്നു.സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയിരുന്നത്.

സർവകലാശാലയില വിദ്യാർഥികൾ നേരിടുന്ന ഭരണപരമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത തങ്ങളെ വ്യാജമായി കേസിൽ പ്രതി ചേർക്കുകയായിരുന്നു എന്നാണ് ഹർജിക്കാരുടെ വാദം.വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിഎന്നായിരുന്നു വിദ്യാർഥികൾക്കെതിരായ പ്രധാന ആരോപണം.

എന്നാൽ തിയേറ്റർ ഡിപ്പാർട്ട്‌മെന്റിലെ ലൈറ്റുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് തിയേറ്റർ വിദ്യാർഥികൾ ‘ലൈറ്റുകളുടെ പ്രതീകാത്മക സംസ്കാരം’ ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും തെളിവുകളും വിദ്യാർഥികൾ കോടതിയിൽ ഹാജരാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button