KeralaNews

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചുമാറ്റി; സി.പി.എം ഭീഷണിയെന്ന് പരാതി

പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സി.പി.എം പ്രവർത്തകരുടെ ഭീഷണിയെത്തുടർന്ന് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി. പയ്യന്നൂർ കോത്തായി മുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ശനിയാഴ്ച രാവിലെ നിർമാണം ആരംഭിച്ച ഓഫീസാണ് ഉച്ചയോടെ അഴിച്ചുമാറ്റേണ്ടിവന്നത്.

എന്നാൽ മാഫിയകളെ കൂട്ടുപിടിച്ച് സി.പി.എം പ്രദേശത്ത് ഫാസിസമാണ് നടപ്പിലാക്കുന്നതെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നുമാണ് കുഞ്ഞികൃഷ്ണൻ ഇതിനെതിരെ പ്രതികരിച്ചത്. സി.പി.എം മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായി ആരോപണമുന്നയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. തുടർന്ന് പയ്യന്നൂരിൽ സ്വതത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button