KeralaNews

മൂല്യനിർണയ ക്രമക്കേട്: ആസൂത്രണബോർഡ് പരീക്ഷകളിൽ പുതിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

മൂല്യനിർണയ ക്രമക്കേടോടെ വിവാദത്തിലായ ആസൂത്രണബോർഡ് പരീക്ഷകളിൽ പുതിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിന് ശേഷം പ്രസിദ്ധീകരിച്ച രണ്ട് പരീക്ഷകളുടെ ചുരുക്കപ്പട്ടികയിലും മാറ്റം. പട്ടികപ്രകാരം നേരത്തെ സർവീസിൽ പ്രവേശിച്ചവർക്ക് ജോലി നഷ്ടമായേക്കും. ചീഫ് പ്ലാനിങ് കോ ഓഡിനേഷൻ തസ്തികളിലെ ചുരുക്കപ്പട്ടിക കളാണ് പ്രസിദ്ധീകരിച്ചത്.

കട്ട് ഓഫ് മാർക്ക് 27 മാർക്കിൽ നിന്ന് 38 മാർക്കായി ഉയർത്തി. ഓരോ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടത് 10 പേർ വീതം. പുതുതായി ഉൾപ്പെട്ടവർക്കായി അഭിമുഖം നടത്താൻ പിഎസ്‌സി. അഭിമുഖം നടത്തുന്നത് 25 മാർക്കിന്. അന്തിമ റാങ്ക് ലിസ്റ്റ് അഭിമുഖ പരീക്ഷക്ക് ശേഷം പ്രസിദ്ധീകരിക്കും. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാ‍ഞ്ചിൻറെ കണ്ടെത്തൽ. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവർക്കാണ് വീഴച സംഭവിച്ചത്.

അതേസമയം പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലിലിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി അംഗങ്ങൾ എസ് ഐ ടിക്ക് കത്ത് അയച്ചിരുന്നു. മൊഴി എടുക്കാൻ പിഎസ്‌സി ഓഫീസിലേക്ക് എത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പിഎസ്​സിക്ക് പ്രത്യേക പരിരക്ഷയുള്ളതിനാൽ പിഎസ്​സി ആസ്ഥനത്ത് അംഗങ്ങളുടെ മുറിയിലെത്തി ചോദ്യം ചെയ്യാമെന്നും കാണിച്ച് എസ്ഐടിക്ക് കത്തും നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button