CinemaPolitics

ടീസർ എത്തി – ‘അരികൊമ്പൻ’

നടൻ മിഥുൻ മഹേശ്വരൻ നായകനായും സംവിധായകനായും എത്തുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പൻ’ന്റെ ടീസർ പുറത്ത്.

മലയാളത്തിലെ ട്രാഫിക്കിന്റെ തമിഴ് പതിപ്പിൽ ആസിഫ് അലി ചെയ്ത വേഷത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മഹേശ്വരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എങ്കെയും എപ്പോതും, ചെന്നൈയിൽ ഒരു നാൾ, എങ്കക്കാട്ടുല മഴൈ, ചിക്കികു ചിക്കികിച്ചു, കോക്ക്ടെയിൽ, യുദ്ധസത്തം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു അദ്ദേഹം.

ഒരു കാട്ടാനയുടെ കഥയും, കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി ജനതയുടെ ജീവിതവും പോരാട്ടങ്ങളും പറയുന്ന ചിത്രം, ഒരു യഥാർത്ഥ സംഭവകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.

സുമേഷ് & രമേഷ് എന്ന ചിത്രത്തിലെ നായിക ദേവിക കൃഷ്ണൻ ആണ് ഈ സിനിമയിലെ നായിക. ഇതോടെ ദേവിക തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്.

രാജേഷ് പിള്ളയുടെ ട്രാഫിക് (ഹിന്ദി), മിലി, വേട്ട, ശങ്കർ ദേവഗിരിയുടെ സ്ട്രീറ്റ്‌ലൈറ്റ് , ജമുനാപ്യാരി, അം ആ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ അനീഷ് ലാൽ ആർ എസ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് . ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല പ്രദേശങ്ങളിലെ രണ്ട് മലയോര ഗ്രാമങ്ങളിൽ, പ്രകൃതിദത്തമായ ലൊക്കേഷനുകളിലാണ് ചിത്രീകരണം നടന്നത്. ആക്ഷനും ഇമോഷനും ഡ്രാമയും ഒത്തുചേർന്ന ചിത്രമായിരിക്കും ഇത്.

ചിത്രം ഡിസംബർ 11ന് തമിഴ്നാട്ടിലും കേരളത്തിലും ലോകമെമ്പാടുമായി റിലീസ് ചെയ്യും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button