
ഇഡി വിഷയത്തിൽ പ്രതികരിക്കാതെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പൊതു സമ്മേളനത്തിൽ പിണറായി വിജയൻ. ഇഡി വേട്ടയിൽ പരസ്യ പ്രതികരണം നടത്തിയത് എം എ ബേബിയും, എം. വി ഗോവിന്ദനും മാത്രം. വിപുലീകൃത സംസ്ഥാന സമിതിയിൽ പ്രമേയം പാസാക്കിയെങ്കിലും പിണറായി പ്രസംഗത്തിൽ ഉൾപ്പെടുത്തിയില്ല. അതേസമയം യുഡിഎഫ് സർക്കാരിനെ പിണറായി വിജയൻ വിമർശിച്ചു. ആർഎസ്എസിനെ പ്രീണിപ്പിക്കാൻ ആണ് യുഡിഎഫ് സർക്കാർ ശ്രമമാണെന്ന് അദേഹം കുറ്റപ്പെടുത്തി. വന്ദേ മാതരത്തിലും, പി.എം ശ്രീയിലും ഇതേ നിലപാടാണെന്ന് പിണറായി വിജയൻ പറഞ്ഞു.
വലതു പക്ഷ മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നിന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ വഖഫിൽ കൃത്യമായ നിലപാട് സ്വീകരിച്ചെന്നും അദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയനേയും പിഎ മുഹമ്മദ് റിയാസിനെയും എങ്ങനെ പ്രതിയാക്കാമെന്ന് ഇ.ഡി ഗവേഷണം ചെയ്യുന്നെന്നായിരുന്നു എം വി ഗോവിന്ദന്റെ വിമർശനം. പ്രതിയാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു. ഇ.ഡിയുടെ കടന്നാക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ ഇ ഡി എസ് സർക്കാരെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി വിമർശിച്ചിരുന്നു. ഇ ഡി കഥയെഴുതുകയാണെന്നും എം എ ബേബിയുടെ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായത് ന്യായീകരിക്കാനാകാത്ത തോൽവി. വ്യാജ പ്രതീതി സൃഷ്ടിക്കാൻ ശ്രമം ഉണ്ടായി. വ്യാജ പ്രചാരണത്തിൽ ചില ജാഗ്രത കുറവ് ഉണ്ടായിരുന്നെന്നും എംഎ ബേബി പറഞ്ഞു.


