KeralaNews

ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രം; വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കെഎസ്‍യു പ്രവർത്തകർ കോടതിയിൽ

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദവാദം കേട്ടു. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസിൽ ചുമത്തിയ വധശ്രമം നിലനിൽക്കെന്നും പ്രതിഭാഗം വാദിച്ചു.

ആരോഗ്യ നില മോശമായതിനാൽ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളിൽ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

എന്നാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. ചെറിയ ആയുധമാകാം പ്രതികൾ പ്രയോഗിച്ചതെന്നും അത്തരത്തിലുളള സമ്മർദ്ദം കഴുത്തിൽ ഉണ്ടായെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ജാമ്യപേക്ഷയിൽ നാളെ വിധി പറയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button