KeralaNews

കേന്ദ്ര ബജറ്റ്: കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ വിവേചനമെന്ന് കെ രാധാകൃഷ്ണൻ എം പി

കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളായ എയിംസ്, അതിവേഗ റെയിൽ ഇടനാഴി ഒന്നും തന്നെ ഈ ബഡ്ജറ്റിൽ ഉൾപ്പെടുത്താത്തത് കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ വിവേചനം കൊണ്ടാണെന്ന് കെ രാധാകൃഷ്ണൻ എം പി. ഈ ബജറ്റ് നോക്കുമ്പോൾ കേരളം ഇന്ത്യയിൽ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം ചോദിക്കുന്നു.

പുതുതായി പ്രഖ്യാപിച്ച മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ പോലും ആയുർവേദത്തിന്റെ നാടായ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ഉൾനാടൻ ജല പാതകളുള്ള കേരളത്തെ അവഗണിച്ചിരിക്കുകയാണ്. ധാതു ഇടനാഴിയുടെ കാര്യത്തിൽ മാത്രമാണ് കേരളത്തിന്റെ പേര് പരാമർശിച്ചത് അത് ധാതു സമ്പത്തിൽ നിന്നും കേരളത്തെ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണെന്നും കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്നതാണ് ഈ കേന്ദ്ര ബജറ്റ് എന്ന് കെ രാധാകൃഷ്ണൻ എംപി പ്രസ്താവനയിൽ പറഞ്ഞു.

നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ കേന്ദ്ര ബഡ്ജറ്റിലും കേരളത്തെ പൂർണമായി അവ​ഗണിച്ചിരിക്കുകയാണ്. തമിഴ്നാടിനും ആന്ധ്രപ്രദേശിനുമുൾപ്പെടെ അതിവേ​ഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട് എന്നാൽ അതിലുൾപ്പെടെ കേരളത്തെ അവ​ഗണിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button