InternationalNews

ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ച് അറബ് പാർട്ടികൾ; നെതന്യാഹുവിന് തിരിച്ചടി

ഇസ്രയേലിൽ യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിനു പിന്തുണ പ്രഖ്യാപിച്ച് അറബ് പാർട്ടി സഖ്യം. ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുമെന്നും അറബ് പാർട്ടികൾ വ്യാഴാഴ്ച അറിയിച്ചു. സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള ചർച്ചയ്ക്കിടെ ഐസൻകോട്ടിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിക്കുമെന്നും അറബ് പാർട്ടികൾ പറഞ്ഞു.

ലിക്കുഡ് പാർട്ടി നേതാവും നിലവിലെ കാവൽ പ്രധാനമന്ത്രിയുമായ ബെന്യാമിൻ നെതന്യാഹുവിനു കടുത്ത ഭീഷണിയുയർത്തുന്ന തീരുമാനമാണിത്.അറബ് പാർട്ടിയിലെ മുഴുവൻ അംഗങ്ങളുടെയും പിന്തുണ ലഭിച്ചാൽ, 120 അംഗ പാർലമെന്റിൽ 67 അംഗങ്ങളുടെ പിന്തുണ ഐസൻകോട്ടിനു ലഭിക്കുമെന്നാണ് കരുതുന്നത്.

അങ്ങനെയുണ്ടായാൽ നെതന്യാഹുവിനെ പിന്നിലാക്കി പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ഐസൻകോട്ടിനു കഴിയും. 19 സീറ്റാണ് അറബ് പാർട്ടികൾക്കുള്ളത്. 53 സീറ്റാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ സഖ്യത്തിന് ലഭിച്ചത്. യാഷർ പാർട്ടി നയിക്കുന്ന സഖ്യത്തിന് 48 സീറ്റും ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button