KeralaNews

‘ജന്തർ മന്തർ @ കൊച്ചി’; പാറ്റകൾ ശനിയാഴ്ച കേരളത്തിലേക്ക്, എസ്‌ഐആറിനെതിരെ സമരം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടി (എസ്ഐആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) നവംബർ 7-ന് കൊച്ചിയിൽ പ്രതിഷേധം പ്രഖ്യാപിച്ചു. ‘ജന്തർ മന്തർ @ കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് രാജേന്ദ്ര മൈതാനത്ത് നടക്കുമെന്ന് സിജെപി എക്സിലൂടെ അറിയിച്ചു.

സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. സംഘടനയുടെ സൗത്ത് സോൺ തലവൻ വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് എന്നിവരും പങ്കെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിൽ നേതാക്കൾ അറസ്റ്റിലായതിന് ശേഷമുള്ള, സംഘടനയുടെ ആദ്യത്തെ പ്രധാന നീക്കമാണ് കൊച്ചിയിലെ ഈ പ്രതിഷേധം.

അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചതിന്, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം ദിപ്കെയെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button