
എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു. എൻഡിഎ മുന്നണി ബന്ധം പരാമർശിക്കാതെയാണ് ട്വന്റി ട്വന്റി പ്രചാരണ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകരെ ഒഴിവാക്കി എന്നും ആക്ഷേപം. ബിജെപി – ട്വന്റി ട്വന്റി കൂട്ടുകെട്ടിന് പിന്നാലെ വിവാദങ്ങളുടെ പുറത്ത് ഭരണം നഷ്ടമായ പഞ്ചായത്താണ് പൂതൃക്ക. ട്വന്റി ട്വന്റിയുടെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജാ ജോമോൻ രാജിവച്ചതിനെത്തുടർന്നാണ് പൂതൃക്ക പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി ബന്ധത്തിന്റെ പേരിൽ ട്വന്റി 20 ക്ക് ഭരണം നഷ്ടമായ എറണാകുളം പൂതൃക്ക പഞ്ചായത്തിൽ എൻഡിഎ മുന്നണി പരാമര്‍ശമില്ലാതെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം. പോസ്റ്ററുകളിൽ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയെന്ന് മാത്രമാണ് എഴുത്ത്. പ്രചാരണ പ്രവൃത്തികളിൽ നിന്ന് ബിജെപി പ്രവര്‍ത്തകരെ ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്.
ബിജെപി ബന്ധത്തിന്റെ പേരിൽ വോട്ടുകൾ നഷ്മമാവാതെ ഇരിക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തലുകൾ. നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി – എൻഡിഎ സ്ഥാനാർത്ഥി എന്ന് എഴുതിയ പോസ്റ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി ബന്ധം ഉന്നയിക്കുന്നത് തിരിച്ചടിആകുമെന്ന് ഭയന്നാണ് ട്വന്റി ട്വന്റി തനിച്ച് മത്സരിക്കുന്നതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റി പൂജ ജോമോനും ആരോപിച്ചു.



