
പൊതിച്ചോർ വിവാദത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് മുൻ മന്ത്രി വി എൻ വാസവൻ. ഒരു യു ടേൺ ഗവൺമെന്റായി മാറിയെന്ന് വിമര്‍ശിച്ച വി എൻ വാസവൻ, കമ്മ്യൂണിറ്റി കിച്ചൺ നടപ്പാക്കുക പ്രയോഗികമല്ലെന്നും പ്രതികരിച്ചു. പണം ഉണ്ടെങ്കിലും ഭക്ഷണം വാങ്ങാൻ പറ്റാത്തവർക്ക് സഹായമാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം.
നിരവധിപ്പർ അഭിനന്ദിച്ചിരുന്നു. ജാതിയും മതവും രാഷ്ട്രീയവും നോക്കിയല്ല പൊതിച്ചോർ നൽകുന്നത്. എന്തെങ്കിലും പാകപ്പിഴ ഉണ്ടായാൽ കൊടുക്കുന്നവർ ആരെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ബോർഡ് വയ്ക്കുന്നത്. സംഘടന നോക്കിയല്ല ഭക്ഷണം വാങ്ങുന്നത്. പൊതിച്ചോർ കൊടുക്കാൻ പാടില്ലെന്ന മന്ത്രിയുടെ നിലപാട് മാനവികതയ്ക്ക് എതിരാണെന്നും വാസവൻ കുറ്റപ്പെടുത്തി.
അതേസമയം, ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റത്തെ കുറിച്ച് പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണ്. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



