KeralaNews

മാസപ്പടി കേസ്: മൊഴിയില്‍ അവ്യക്തത ,വീണയെ ഇഡി വീണ്ടും വിളിപ്പിക്കും

മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കും. കരിമണൽ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ എന്നതിലടക്കം ഇന്നലത്തെ ചോദ്യം ചെയ്യലിൽ വീണയോട് ഇഡി വ്യക്തത തേടിയിട്ടുണ്ട്. ഇന്നലെ 10 മണിക്കൂർ ആണ് ചോദ്യം ചെയ്യൽ നടന്നത്. എസ്എഫ്ഐഒ രേഖകൾ കോടതിയിൽ നിന്ന് കിട്ടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. ഈ മാസം 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്.

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സിഎംആര്‍എല്ലിന് ലഭിച്ചിട്ടുള്ള സഹായങ്ങളിലാണ് അന്വേഷണം. എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട് സിഎംആര്‍എല്ലിന് എന്തെങ്കിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് പിണറായിയുടെ മകള്‍ ടി വീണയുടെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. കരാറില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. കരാറിന് സിഎംആര്‍എല്ലിന് പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കരാറിലെ അഴിമതി കേന്ദ്രീകരിച്ചാണ് അന്വേഷണം. സിഎംആര്‍എല്‍ എക്‌സാലോജികിന് നല്‍കിയ 2.78 കോടിയുടെ വിനിയോഗത്തിലും വ്യക്തതയില്ലെന്നാണ് ഇഡി വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button