KeralaNews

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; എട്ട് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യുപി പൊലീസ്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണസംഘം. ഉത്തര്‍പ്രദേശ് പൊലിസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ ക്രമക്കേട് നടന്നുവന്ന കണ്ടെത്തിയിരുന്നു.

അതേസമയം, ക്രമക്കേടില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിക്ക് കുരുക്ക് മുറുകുകയാണ്. ചമ്പത് റായിക്കെതിരെ എസ്‌ഐടി കേസെടുത്തേക്കും. പ്രത്യേക അന്വേഷണസംഘം വീണ്ടും അയോധ്യയിലെത്തി. സംഭാവനകള്‍ നല്‍കിയവരെയും ജീവനക്കാരെയും ഉള്‍പ്പെടെ വിശദമായി ചോദ്യം ചെയ്യും.

3500 കോടി രൂപ പണത്തിന് പുറമേ സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയും ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ചിരുന്നു. എന്നാല്‍, ഇവയ്‌ക്കൊന്നും കൃത്യമായ രേഖകള്‍ ഇല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭാവന ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ പരാമര്‍ശിച്ചു. അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഹര്‍ജി ലിസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കില്‍ തിങ്കളാഴ്ച വീണ്ടും പരാമര്‍ശിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button