
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കമാകും. കേരളത്തിലേറ്റ കനത്ത തിരിച്ചടി വിശദമായി പരിശോധിച്ചശേഷം, പ്രത്യേക കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തെ പിബി യോഗം തയാറാക്കും. അടുത്തമാസമാണ് പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.
ഈ മാസം ആദ്യം കേരളത്തിൽ സംസ്ഥാന സമിതി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേർന്ന് തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്തിയിരുന്നു. പി.ബി യോഗത്തിന് മുന്നോടിയായി ഇന്നലെ പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുത്തൽ നടപടി റിപ്പോർട്ടും പിബിയുടെ പരിഗണനയിൽ വരും.



