KeralaNews

‘നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ’; കണ്ണൂരില്‍ ഫ്‌ലക്‌സ്

കണ്ണൂര്‍ പഴയങ്ങാടിയില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. ‘നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ’ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍. മാടായി കൂട്ടായ്മയുെട പേരിലാണ് ബീവി റോഡില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

നേരത്തെ മലപ്പുറത്തും വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നതിനിടെയാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ഉയര്‍ന്നത്.

തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ‘നിയുക്ത എംഎല്‍എ ടികെ ഗോവിന്ദന് അഭിവാദ്യം’ എന്ന് എഴുതിയ ഫ്‌ലക്‌സുകളാണ് തളിപ്പറമ്പ് നഗരത്തില്‍ പലയിടത്തായി സ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button