Cultural EventKeralaNew BooksNewsPolitics
ശാന്ത തുളസിധരനെ ആദരിച്ചു.

ഇടത് ചിന്താഗതിയുള്ള എഴുത്തുകാരുടെ ദേശീയ സംഘടനയായ പ്രോഗ്രസ്സീവ് റൈറ്റേഴസ് അസോസിയേഷൻ ശാന്ത തുളസിധരനെ ആദരിച്ചു.
Prof ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം മലയാളത്തിന്റെ പ്രിയ കവി പ്രഭാവർമ്മ ഉത്ഘാടനം ചെയ്തു.
കവിതകളെക്കുറിച്ച് വിശദമായി സംസാരിച്ച പ്രഭാവർമ, ശാന്ത തുളസീധരന്‍ സംഘടനയുടെ സ്നേഹോപഹാരം നൽകി. തുടർന്ന് നോവലുകളെ ക്കുറിച്ച് ഡോക്ടർ വള്ളിക്കാവ് മോഹൻദാസും പഠന ഗ്രന്ഥങ്ങളെ ക്കുറിച്ച് ജയചന്ദ്രൻ കല്ലിങ്ങലും വിശദമായി സംസാരിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ദേവൻ പകൽക്കുറി, റഷീദ് ചുള്ളിമാനൂർ, ലക്ഷ്മി ചങ്ങനാറ എന്നിവർ സംസാരിച്ചു. ദേശാഭിമാനി ഗോപി, ടി. ഗിരിജ, ബിജു പുലിപ്പാറ, സുധർമ്മ അമരവിള, സുമേഷ് കൃഷ്ണൻ എന്നിവർ ശാന്താ തുളസീധരൻ്റെ കവിതകൾ അവതരിപ്പിച്ചു.

എഴുത്തുവഴിയിലെ അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കിയ മറുപടി പ്രസംഗം എഴുത്തുകാരിയുടെ മനസ്സ് തുറക്കലായി മാറി. സ്നേഹവിരുന്നോടെ പരിപാടികൾ അവസാനിച്ചു.
വ്യത്യസ്ത മേഖലകളിൽപ്പെട്ട ശാന്താ തുളസീധരൻ്റെ അമ്പത്തിമൂന്ന് പുസ്തകങ്ങളുടെ പ്രദർശനം പനച്ചി ബുക്സ് ഒരുക്കുയിരുന്നു.



