Cultural EventKeralaLife StyleNationalPolitics

പനച്ചി ബുക്സിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു.

പനച്ചി ബുക്സിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. പനച്ചി ബുക്സ് ഓഫീസ് ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ പ്രശസ്ത എഴുത്തുകാരി ശാന്താ തുളസീധരൻ ഉദ്ഘാടനം ചെയ്തു. കവയിത്രി ലക്ഷ്മി ചങ്ങണാറ അധ്യക്ഷയായ ചടങ്ങിൽ ശ്രീമതി രശ്മി O M , ശ്രീമതി നിഷ അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പനച്ചി ബുക്സ് പ്രതിനിധി ശ്രീലക്ഷ്മി ശങ്കർ നന്ദി രേഖപെടുത്തി.

“സത് ആയ ശ്രീ ഉള്ളവൾ സ്ത്രീ. ആ സ്ത്രീ നന്മയുടെ, സഹനത്തിന്റെ , അർപ്പണബോധത്തിന്റെ പ്രതീകമാണ്. ഒരു കുഞ്ഞിനെ പ്രസവിച്ച് വളർത്താൻ കഴിയുന്ന സ്ത്രീക്ക് കഴിയാത്തതായി ഒന്നുമില്ല.” ഉത്‌ഘാടന പ്രസംഗത്തിൽ ശാന്താ തുളസീധരൻ പറഞ്ഞു.

“ലക്ഷ്യബോധവും ആത്മാഭിമാനവും സാമ്പത്തിക സ്വയം പര്യാപ്തതയും ഉള്ള സ്ത്രീകൾ നാടിന്റെ സമ്പത്താണ്.” – ആശംസാ പ്രസംഗത്തിൽ  ശങ്കർ ദേവഗിരി  ഉദാഹരണസഹിതം വ്യക്തമാക്കി.

“മനസ്സാക്ഷിയെ തളർത്തുന്ന പീഡനങ്ങളും കൂട്ട ബലാൽസംഗങ്ങളും ഇന്നും നമ്മുടെ തീരാ ശാപമായിരിക്കുന്നു . ഇതിനെതിരെയുള്ള അവബോധം സൃഷ്ടിക്കാനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുവാനുമുള്ള തീരുമാനങ്ങൾ എടുക്കാൻ ഈ വനിതാദിനം നമ്മൾ വിനിയോഗിക്കണം . അതിനായി ഒരുമിച്ച് പ്രവർത്തിക്കണം” എന്ന സന്ദേശത്തോടെ വനിതാദിനാഘോഷ പരിപാടികൾ പരിസമാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button