KeralaNews

രക്തസാക്ഷി ഫണ്ടില്‍ നിന്ന് നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ല; എംവി ജയരാജന്‍

വി കുഞ്ഞികൃഷ്ണന്‍ ശത്രുവിന്റെ കോടാലി കയ്യെന്നും രക്തസാക്ഷി ഫണ്ടില്‍ നിന്ന് നയാ പൈസ ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും എം വി ജയരാജന്‍. ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ് വി കുഞ്ഞികൃഷ്ണന്റെ പരസ്യപ്രസ്താവന നടപടി ഉണ്ടാകുമെന്ന് വി കുഞ്ഞി കൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ തകര്‍ത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാടെന്നും എം വി ജയരാജന്‍ പറഞ്ഞു.

ധനാപഹരണം നടത്തിയിട്ടില്ല.കണക്ക് പാര്‍ട്ടിയില്‍ അവതരിപ്പിച്ചതാണ്. പയ്യന്നൂരിലെ പാര്‍ട്ടി ഒരിക്കലും തെറ്റായി പോകുന്നതല്ല. വിഷയത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി ജില്ലാ കമ്മിറ്റി എടുക്കും.വി കുഞ്ഞികൃഷ്ണനൊപ്പം ഒരാളും ഉണ്ടാകില്ല എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് അങ്ങേയറ്റം തെറ്റ്. രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും പക്ഷെ ഇങ്ങനെയുള്ള നിലപാട് സ്വീകരിക്കുന്നത് ശെരിയല്ലെന്നും കുഞ്ഞികൃഷ്ണന്റെ പുസ്തകത്തെ അശേഷം ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ട്ടിക്ക് വേണ്ടി ചോരചീന്തിമരിച്ച രക്തസാക്ഷി ധനരാജിന് വേണ്ടി പൊതുജനങ്ങളില്‍ നിന്നടക്കം പിരിച്ച പണത്തില്‍ വന്‍തട്ടിപ്പ് നടന്നുവെന്ന ആക്ഷേപം സിപിഐഎമ്മിനെ ഉലച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ താഴെത്തട്ട് വരെ ചര്‍ച്ച ആയിരിക്കുന്ന ആരോപണത്തില്‍ സംസ്ഥാന നേതൃത്വത്തിനും നിലപാട് എടുക്കാനാവില്ല. തട്ടിപ്പ് അംഗീകരിച്ചാല്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ ഭവിഷ്യത്തുകള്‍ക്ക് മുന്നില്‍ അറച്ച് നില്‍ക്കുന്ന നേതൃത്വത്തിന് ഫണ്ട് തട്ടിപ്പ് നടന്നോ എന്നതില്‍ മറുപടിയില്ല. തട്ടിപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന പൊതു പ്രതികരണം മാത്രമാണ് മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button