
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ തുടർന്നാണ് പദ്ധതിയുടെ ഭാഗമായതെന്നും മണപ്പാട്ട് ഫൗണ്ടേഷൻ സിഇഒ അമീർ അഹമ്മദ്.
പദ്ധതിയുടെ മുഴുവൻ മേൽനോട്ടം ആയിരുന്നു ചുമതല. പല രാജ്യങ്ങളിൽ നിന്നും അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്. പുനർജനി പദ്ധതിക്കായി ഇരുപതിനായിരം പൗണ്ട് യുകെയിൽ നിന്നും അക്കൗണ്ടിലേക്ക് എത്തിയെന്നും അദ്ദേഹം മാധ്യങ്ങളോടായി പറഞ്ഞു.
ALSO READ: ‘പുനർജനി കേസില്‍ സ്പീക്കർക്ക് യാതൊരു റോളുമില്ല, വിജിലൻസിന് സര്‍ക്കാരിലേക്ക് റിപ്പോർട്ട് നല്‍കാം’: സ്പീക്കര്‍ എ എൻ ഷംസീർ
പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുറമേ മണപ്പാട് ഫൗണ്ടേഷന് സി ഇ ഒ അമീര്‍ അഹമ്മദിനെതിരെയും വിജിലന്‍സ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. പുനര്‍ജനിക്ക് വേണ്ടി പിരിച്ച പണത്തിന് രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അമീര്‍ അഹമ്മദിനെതിരെ വിജിലന്‍സ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.



