
വിധി നിരാശജനകമെന്നും, നിയമ പോരാട്ടം തുടരുമെന്നും ഗൺമാൻമാരുടെ മർദ്ദനത്തിനിരയായ എഡി തോമസ് എംഎൽഎ. വകുപ്പുകൾ ചുമത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. കോടതിയുടെ മുൻ ഇടപെടലുകൾ കൂടി പരിശോധിക്കണമെന്നും എഡി തോമസ് ആവശ്യപ്പെട്ടു. പല കാര്യങ്ങളും തുറന്ന് പറയാനുണ്ട്. നീതി ന്യായ വ്യവസ്ഥയോട് ബഹുമാനം ഉള്ളത് കൊണ്ട് അതിന് മുതിരുന്നില്ലെന്ന് എഡി തോമസ് പറഞ്ഞു.
മുൻകൂർ ജാമ്യം ഒന്നിന്റെയും അവസാനമല്ല. എസ്ഐടിയുടെ അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി കാണുന്നില്ല. പ്രോസിക്യൂട്ടർ ഇടത് സർക്കാർ കാലത്ത് നിയോഗിപ്പെട്ടത്. മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് എഡി തോമസ് പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അദേഹം കൂട്ടിച്ചേർത്തു. വിധിയിൽ കടുത്ത നിരാശയുണ്ട്. നിയമവിദഗ്ദരുമായി ആലോചിച്ച് തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എഡി തോമസ് വ്യക്തമാക്കി.
ജഡ്ജിയുടെ പശ്ചാത്തലം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽകുര്യാക്കോസിന്റെ പ്രതികരണം. ബഹുമാനം ഉള്ളത് കൊണ്ട് കൂടുതൽ പറയുന്നില്ലെന്ന് അജയ് കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. ഐപിസി 308 നിലനിൽക്കില്ലെന്ന് കോടതി വ്യകത്മാക്കി



