KeralaNews

ഇനി കപ്പൽ നിർമാണ രംഗത്തേക്കും ; ടാറ്റ കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ടാറ്റ കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ എത്തുന്നു. ടാറ്റ ഗ്രൂപ്പിന് ഭൂമി വിട്ട് നൽകും. 10000 കോടിയുടെ പദ്ധതി ടാറ്റ ഗ്രൂപ്പുമായി സംസാരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്. വൈകാതെ തന്നെ അതിൻറെ നടപടികൾ ആരംഭിക്കും. ഇന്റർനാഷണൽ സ്റ്റാൻന്റെഡിലുള്ള മാരീടൈം മ്യൂസിയം കേരളത്തിൽ വരും. അതിനുള്ള എക്കണോമിക് മോഡൽ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്യൂറേറ്ററെ കണ്ടെത്തി. ഞാൻ അവരുമായി സംസാരിച്ചിട്ടുണ്ട്. ഒഷനേറിയം സ്ഥാപിക്കും. ഇതൊക്കെ പോർട്ട് സിറ്റിയുടെ ഭാഗം. ഷിപ് ബിൽഡിംഗ് യൂണിറ്റ് ടാറ്റയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിക്കും. കേരളത്തിലെ ഏത് നിക്ഷേപവും സംസ്ഥാന താൽപര്യം പരിഗണിച്ച് നടപ്പാക്കും. ആർക്കും കേറി മേയാൻ അവസരം നൽകില്ല. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്തിൽ കേന്ദ്ര തുറമുഖ മന്ത്രിയെയും കണ്ടിരുന്നു.

പ്രോജക്ട് ഇംപ്ലിമെന്റേഷനിൽ പ്രോട്ടോകോൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡാഷ് ബോർഡ് ഉണ്ടാകും. അതിൽ പോർട്ട്‌ ഡെവലപ്മെന്റ് സ്റ്റാറ്റസ് ഉണ്ടാവും. തീരദേശവാസികളുടെ മക്കളുടെ ജീവിത നിലവാരവും ഉയരണം. ഓരോ വികസനത്തിലും ആ പ്രദേശത്തുള്ളവരുടെ ജീവിതം നിലവാരവും ഉയരണം. കരകാണാ കടലലെ മേലെ മോഹപ്പൂങ്കൂരുവി പറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button