ഇന്ദിരാ സ്മാരകത്തിൽ ആദരവർപ്പിച്ച് കോൺഗ്രസ് നേതാക്കൾ; പട്ടേൽ സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി രാഷ്ട്രപതി

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷികവും പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മ വാര്‍ഷികവും രാജ്യം ആചരിക്കുന്നു. ദില്ലിയിലെ ഇന്ദിരാ സ്മാരകത്തിലും സ്മൃതി കുടീരമിരിക്കുന്ന ശക്തി സ്ഥലിലും പ്രധാന നേതാക്കള്‍ ആദരവര്‍പ്പിക്കാനെത്തി. മ
ല്ലികാർജുൻ ഖര്‍ഗെ, സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി എന്നിവര്‍ ആദരവര്‍പ്പിച്ചു. മുത്തശ്ശിയുടെ മടിയിലിരുന്ന് തമസോമ ജ്യോതിര്‍ ഗമയ എന്ന ശ്ലോകം ഉരുവിടുന്നത് പങ്കിട്ടാണ് രാഹുല്‍ ഗാന്ധി ഇന്ദിരയെ അനുസ്മരിച്ചത്. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം ഏകദാ ദിനമായി രാജ്യം വിപുലമായി ആചരിക്കുകയാണ്. ദില്ലിയിലെ പട്ടേൽ സ്മൃതിയില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുഷ്പാര്‍ച്ചന നടത്തി.
ഗുജറാത്തിലെ ഏകതാ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവര്‍പ്പിച്ചു. രാജ്യ ശില്പികളിലൊരാളാണ് പട്ടേലെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. പട്ടേലിന്റെ ത്യാഗവും സമര്‍പ്പണവും പ്രചോദനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏകതാ ദിവസത്തിന്റെ ഭാഗമായി ദില്ലിയിൽ നടത്തിയ കൂട്ടയോട്ടം ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പട്ടേലിനെ വര്‍ഷങ്ങളോളം കോണ്‍ഗ്രസ് അവഗണിച്ചെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. സൂര്യന്റെ തിളക്കം മായ്ക്കാനാവില്ലെന്നും മോദി അധികാരത്തിലെത്തിയതോടെ ഏകതാ പ്രതിമ യാഥാര്‍ഥ്യമാക്കിയെന്നും അമിത് ഷാ പറഞ്ഞു. ദേശീയ ഐക്യത്തിന്റെ ശില്പിയാണ് പട്ടേലെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു.



