KeralaNews

‘എക്സാലോജിക്കും സിഎംആർഎല്ലും നടത്തിയത് കരാർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാട്’; ന്യായീകരിച്ച് എം വി ഗോവിന്ദൻ

മാസപ്പടിക്കേസിലെ ഹൈക്കോടതി വിധി ഏകപക്ഷീയമായതെന്ന് സിപിഎം. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അപ്പീൽ പോകേണ്ടിയിരുന്നത് സംസ്ഥാന സർക്കാരായിരുന്നു. അപ്പീൽ പോകാതിരുന്നതിന് പിന്നിൽ കൃത്യമായ ഒത്തുകളിയാണ്. മൊഴി എങ്ങനെയാണ് തെളിവാകുകയെന്ന കോടതിയുടെ ചോദ്യത്തിന് എജിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പിണറായി വിജയനെതിരെ ഇഡിക്കൊപ്പം ചേർന്ന് യുഡിഎഫ് സർക്കാർ അസൂത്രിതമായ നീക്കം നടത്തുന്നു. ഇഡിയുടെ യജമാനൻ ബിജെപിയാണ്. ഇഡിക്ക് അമിതാധികാരം നൽകിയത് യുപിഎ സർക്കാരാണ്. പി ചിദംബരം ആണ് മാറ്റങ്ങൾ വരുത്തിയത്. ഇതേ ചിദംബരത്തെ തന്നെ പിന്നീട് ഇഡി അറസ്‌റ്റ് ചെയ്തുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എക്സാലോജിക്കും സിഎംആർഎല്ലും നടത്തിയത് കരാർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാടാണെന്നും എം വി ഗോവിന്ദൻ ന്യായീകരിച്ചു. സേവനം ലഭിച്ചില്ലെന്ന് പറയുന്നത് കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ്. റിയാസിനെതിരായ മൊഴി ഇഡി ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണ്. റിയാസിന്‍റെ സുഹൃത്ത് ഹസൻ വാരിസിനെ തോക്കിൻ മുനയിൽ നിർത്തി മൊഴി രേപ്പെടുത്തിയെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button