NationalNews

ആവശ്യങ്ങൾ അംഗീകരിച്ചു, ജാമിയ മിലിയയിലെ വിദ്യാർത്ഥി പ്രക്ഷോഭം അവസാനിച്ചു

ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയത്തിലേയ്ക്ക്. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർവകലാശാല അംഗീകരിച്ചു. വൈസ് ചാൻസിലർ നേരിട്ടെത്തിയാണ് വിദ്യാർഥികളെ ഇക്കാര്യം അറിയിച്ചത്. മുഴുവൻ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചു.

യൂണിയൻ ഭരണഘടന 2027 മെയ്‌ 15 ന് അംഗീകരിക്കും. 2027 ജൂലൈ 16-ന് ആരംഭിക്കുന്ന അക്കാദമിക് സെഷൻ തുടങ്ങി ആറാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് നിർദേശം. കൂടാതെ വിദ്യാർഥികൾക്കെതിരായ നടപടികൾ പിൻവലിക്കും. വിദ്യാർഥികൾ പ്രതിഷേധവും നിരാഹാരസമരവും ഉടൻ അവസാനിപ്പിക്കണമെന്നും സർവകലാശാല അധികൃതർ ആവശ്യപ്പെട്ടു.

ക്യാമ്പസിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും വിദ്യാർഥികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button