
പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് എംഎസ്എഫ്. ഷറഫുദ്ദീന്‍ പിലാക്കലിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിലേക്ക് 11 വൈസ് പ്രസിഡന്റുമാരെയും 10 സെക്രട്ടറിമാരെയുമാണ് തെരഞ്ഞെടുത്തത്.
മുസ്‍ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. പി കെ നവാസ് ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ ഷറഫുദ്ദീന്‍ പിലാക്കലിന് താല്‍ക്കാലിക ചുമതല നൽകിയിരുന്നു.
സ്ഥാനത്തേക്ക് ഒന്നിലധികം ഗ്രൂപ്പ് അവകാശവാദങ്ങൾ ഉയർന്നതോടെ ജില്ലാ കമ്മിറ്റികളിലടക്കം തർക്കം രൂക്ഷമായിരുന്നു. തുടർന്ന് ജില്ലാ ഘടകങ്ങളിൽ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് ലീഗ് നേതൃത്വം സ്ഥാനങ്ങൾ തീരുമാനിച്ചത്.
MSF has announced its new state office-bearers



