ശബരിമല റോഡ് വികസന പദ്ധതി; 91 റോഡുകളുടെ നവീകരണത്തിനായി 407.8 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല റോഡ് വികസന പദ്ധതിക്കായി 407.8 കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. ശബരിമല റോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 407.8 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായാണ് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
91 റോഡുകളുടെ നവീകരണത്തിനാണ് ഭരണാനുമതി നല്‍കിയത്. 2021ല്‍ അധികാരത്തില്‍ വന്നതു മുതല്‍ LDF സര്‍ക്കാര്‍ ഇതുവരെ ശബരിമല റോഡ് വികസന പദ്ധതികള്‍ക്ക് മാത്രമായി 1515.04 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ശബരിമല റോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 407.8 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്കി. 91 റോഡുകളുടെ നവീകരണത്തിനാണ് ഭരണാനുമതി നല്‍കിയത്.2021ൽ അധികാരത്തിൽ വന്ന LDF സര്‍ക്കാർ ഇതുവരെ ശബരിമല റോഡ് വികസന പദ്ധതികള്‍ക്ക് മാത്രമായി 1515.04 കോടി രൂപയാണ് അനുവദിച്ചത്.
ശബരിമല തീര്‍ത്ഥാടനം സുഗമമായി സംഘടിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എല്ലാ ശ്രമങ്ങളും തുടരും.



