KeralaNews

‘രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. രാഹുൽ മാങ്കൂട്ടം ഉടൻ തന്നെ രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്. പരാതികൾ ഇനിയും വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്. കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്തിയുടെ ഓഫീസില്‍ അതിജീവിത നല്‍കിയ പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കി. ക്രൈം ബ്രാഞ്ച് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. ക‍ഴിഞ്ഞ ദിവസവും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയു‍ള്ള ശബ്ദസന്ദേശവും വാട്ട്സാപ്പ് ചാറ്റും പുറത്തുവന്നിരുന്നു. ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണ് ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button