
അതൃപ്തികൾക്കിടയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. വകുപ്പ് വിഭജനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രി വി ഡി സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ നാല് വകുപ്പുകളാണ് നൽകിയത്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലന്‍സ്, കയര്‍ എന്നീ മൂന്നു വകുപ്പുകളാണ് നൽകിയത്. കെപി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിന് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററികാര്യം എന്നിവയാണ്. കെ മുരളീധരന് ആദ്യം വൈദ്യുതി വകുപ്പ് നൽകാനിരുന്നെങ്കിലും അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് നൽകുകയായിരുന്നു. ദേവസ്വം വകുപ്പും നൽകിയിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ ചുവടെ നൽകുന്നു.
- വി ഡി സതീശന്- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍
- രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്,കയര്‍
- സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററികാര്യം
- കെ മുരളീധരന്- ആരോഗ്യം, ദേവസ്വം
- എ പി അനില്‍കുമാര്‍- റവന്യൂവകുപ്പ്, സര്‍വെ വകുപ്പ്
- പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്കാരികം,സിനിമ
- എം ലിജു- എക്സൈസ്, സഹകരണം
- റോജി എം ജോണ്‍- ഉന്നത വിദ്യാഭ്യാസം, സര്‍വകലാശകള്‍
- ടി സിദ്ദിഖ്- കൃഷി, മണ്ണുസംരക്ഷണം
- കെ എ തുളസി-പിന്നാക്ക ക്ഷേമം
- ബിന്ദു കൃഷ്ണ- വനിതാ-ശിശുക്ഷേമം, തൊഴില്‍, ക്ഷീരവികസനം
- ഒ ജെ ജനീഷ്- കായികം, യുവജനക്ഷേമം, രജിസ്ട്രേഷന്
- പി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി, എഐ
- എന്‍ ഷംസുദ്ദീന്- പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം
- കെ എം ഷാജി- തദ്ദേശസ്വയംഭരണം,
- പി കെ ബഷീര്‍- പൊതുമരാമത്ത്
- വി ഇ അബ്ദുള്‍ ഗഫൂര്‍- ഫിഷറീസ്, സാമൂഹ്യനീതി
- മോന്‍സ് ജോസഫ്- ജലവിഭവം, ഭവനനിര്‍മ്മാണം
- അനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്
- ഷിബു ബേബി ജോണ്‍- വനം, നൈപുണ്യവികസനം
- സി പി ജോണ്‍- ഗതാഗതം, മോട്ടോര്‍വാഹനവകുപ്പ്



