KeralaNews

മന്ത്രിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

മന്ത്രി ഒ.ജെ. ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താൽക്കാലിക ഡോക്ടറെ സർവീസിൽനിന്ന് പുറത്താക്കി.

ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ കാസർകോട് ജില്ലാ ആശുപത്രിയിൽ ഡെന്റൽ സർജനായി ജോലി ചെയ്തുവരികയായിരുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രനെയാണ് പുറത്താക്കിയത്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വെച്ച് ഒ.ജെ. ജനീഷിനെതിരെ ഡിവൈഎഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ ഡോക്ടർ പങ്കെടുത്തിരുന്നു. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button