KeralaNews

സംസ്ഥാന ബജറ്റ് സര്‍വ്വതല സ്പര്‍ശി; പ്രതിപക്ഷ വിമർശനത്തിനെതിരെ കടകംപള്ളി

സംസ്ഥാന ബജറ്റ് സര്‍വ്വതല സ്പര്‍ശിയാണെന്ന് മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍. ബജറ്റിനെ യുഡിഎഫിനെ അനുകൂലിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ പോലും പിന്തുണച്ചെന്നും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ മധുരം വിതരണം ചെയ്‌തെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

തൊഴിലാളികളെ സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചെന്നും പ്രതിപക്ഷം പഠിക്കാതെ വിമര്‍ശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ തളളുമെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കടകംപളളി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button