
ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഡോ. റീനയ്ക്ക് തിരിച്ചടി. സ്ഥലം മാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണലിൻ്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങൾ പാലിക്കാതെയായിരുന്നുവെന്നും പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഡയറക്ടറായി റീനയുടെ കാലാവധി അവസാനിച്ചു. തരം താഴ്ത്തിട്ടിയിട്ടില്ല. ചട്ടങ്ങൾ പാലിച്ചാണ് സർക്കാർ ഉത്തരവെന്നും ട്രൈബ്യുണലിന്റെ സ്റ്റേ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഒടുവിൽ വിജയം സർക്കാരിന് ഒപ്പം. ഡോക്ടർ കെ ജെ റീനയുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരി വെച്ചു. പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിത്. ഇത് നടപടികൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, എസ് മുരളി കൃഷ്ണൻ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.



