KeralaNews

നേഹ ബോറയ്ക്ക് നോട്ടീസ്; ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ

സമാധാന ബോണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡൻ്റ് നേഹ ബോറയ്ക്ക് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ. നോട്ടീസ് പിൻവലിക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി നേതാക്കളെ അടക്കം സമാധാന ബോണ്ട് ഒപ്പിടുവിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം ദില്ലി പൊലീസ് നടത്തുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഐസയുടെ നീക്കം. നേഹയുടെ നീക്കങ്ങൾ അറിയാൻ ദില്ലി പൊലീസ് പിന്തുടരുന്നു എന്നും ആരോപണമുണ്ട്.

നേരത്തെ കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയെ കൊണ്ട് പൊലീസ് സമാധാന ബോണ്ടിൽ ഒപ്പുവെച്ചിരുന്നു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ കാര്യത്തിലും ദില്ലി പൊലീസ് സമാന നടപടി സ്വീകരിച്ചേക്കും. ഇതിനിടയലാണ് നേഹ ബോറയ്ക്കും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button