
നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാർഥി മരിച്ചു. കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം പ്രസാദ് നാരായണൻ (59) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
30 വർഷമായി പഞ്ചായത്തംഗമായിരുന്നു. കോൺഗ്രസ് അംഗമാണ് പ്രസാദ് നാരായണൻ. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചിട്ടുണ്ട്. മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നാണ് ഇത്തവണ അദ്ദേഹം മികച്ച വിജയം കൈവരിച്ചത്.
മീനടം പഞ്ചായത്തിൽ നിന്ന് ഇത് ഏഴാം തവണയായിരുന്നു പ്രസാദ് നാരായണൻ തെരഞ്ഞെടുക്കപ്പെടുന്നത്. ആറ് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ച അദ്ദേഹം നാട്ടുകാർക്കിടയിൽ അത്രമേൽ ഇഷ്ടമുള്ള നേതാവായിരുന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം വാർഡിലെ സജീവ സാന്നിദ്ധ്യമായിരുന്നു.



