News
പാലാ നഗരസഭയിൽ വിമതസഖ്യത്തിന്റെ നീക്കം; വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി ബിജു മാത്യൂസ്

പാലാ നഗരസഭയിൽ ബിജു മാത്യൂസ് വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയാകും. എൽഡിഎഫ് – യുഡിഎഫ് വിമതസഖ്യത്തിന്റെ സ്ഥാനാർഥിയാണ്. ദിവസങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ് ബിജു മാത്യൂസിനെ തീരുമാനിച്ചത്. അതേസമയം, വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട ടോണി തൈപ്പറമ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തുടരും. നാളെയാണ് പാലായിൽ തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ സാഹചര്യത്തിൽ 16 പേരുടെ പിന്തുണ ബിജു മാത്യൂസിന് ഉണ്ട്. UDF പക്ഷത്ത് 10 പേരാണുള്ളത്.



