KeralaNews

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഊർജ്ജിതം;സ്‌കൂബ ഡൈവേഴ്‌സിനെ ഇറക്കുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഫീഷറീസ് വകുപ്പ് മന്ത്രി അബ്ദുല്‍ ഗഫൂര്‍. സ്‌കൂബ ഡൈവേഴ്‌സിനെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. കഴിയാവുന്ന എല്ലാ കാര്യങ്ങളും മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മത്സത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും നിലവിലെ കാര്യങ്ങള്‍ പര്യാപ്തമാല്ലെന്നും മന്ത്രി അറിയിച്ചു. മറൈന്‍ ആംബുലന്‍സിന്റെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലാത്തിനും പരിഹാരം വേണമെന്നും രണ്ടു മാസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തൊഴിലാളിക്കള്‍ക്കായി ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതാണെന്നും അതെല്ലാം സര്‍ക്കാര്‍ നടപ്പാക്കുമെന്നും വിശദീകരച്ചു. സുരക്ഷാ മുന്നറിയിപ്പുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു തന്നെ അതിനു സൗകര്യം ഉണ്ടാക്കുമെന്നും മന്ത്രി .
മുതലപ്പൊഴിയില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നിടുകയാണ്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതില്‍ മത്സത്തൊഴിലാളികളുടെ കുടുംബവും നാട്ടുകാരും വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ‌‌‌‌

അഞ്ചുതെങ്ങിൽ നിന്ന് കാണാതായ ഷിജിന്റെ ഭാര്യയും മക്കളും നാട്ടുകാരും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ ഫിഷറീസ് മന്ത്രിയുടെ നിലപാടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button