Kerala

‘ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് സൂക്ഷിച്ചത്’; ആന്‍റോ അഗസ്റ്റിനെതിരെ കെ മുരളീധരൻ

റിപ്പോർട്ടർ ടി വി മാനേജിങ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്‍റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്‍റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്ന് അദ്ദേഹം മറുപടി നൽകി. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും പലരിൽ നിന്നും സംഭാവനകൾ സ്വീകരിക്കാറുണ്ട്. അതിനെ കൈക്കൂലിയായി കാണാൻ കഴിയില്ല. എന്നാൽ, യാതൊരു സേവനവും ചെയ്യാതെ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നത് വ്യക്തമായ അഴിമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ ഇവിടുത്തെ ബേബിയൊക്കെ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും. അതുകൊണ്ടാണ് റിയാസ് വിദേശത്ത് ഫ്യൂച്ചർ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. അതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കൂടാതെ, ഒരു മന്ത്രി എന്ന നിലയിൽ വിദേശപര്യടനം നടത്തണമെങ്കിൽ സർക്കാരിന്‍റെ മുൻകൂട്ടിയുള്ള അനുമതി വേണമെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. കെ എം ഷാജിയുടെ കാർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ആരൊക്കെയോ പറയുന്നത് കേട്ട് പെട്ടെന്ന് പ്രതികരിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും എല്ലാ വിഷയങ്ങളിലും നിയമം അതിന്‍റേതായ വഴിക്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button