KeralaNews

ഷോൺ ജോർജിന്റെ ‘ഡയറി’ വെളിപ്പെടുത്തൽ തിരിച്ചടിച്ചു; വി. മുരളീധരൻ പരസ്യമായി രംഗത്ത്

മാസപ്പടികേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കർത്തയുടെ ഡയറി പുറത്തുവിട്ട സംഭവത്തിൽ ബിജെപിയിൽ അതൃപ്തി. ഡയറിയിൽ ബിജെപി നേതാവ് വി മുരളീധരന്റെ പേര് വന്നതാണ് തിരിച്ചടിയായത്. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ ഷോൺ സ്വന്തം താൽപ്പര്യപ്രകാരം വാർത്താസമ്മേളനം നടത്തി വിവരങ്ങൾ പുറത്തുവിട്ടതാണ് ബിജെപിയുടെ അതൃപ്തിയ്ക്ക് കാരണമെന്നാണ് സൂചന. സംഭവത്തിൽ പാർട്ടിയിലെ വി മുരളീധരൻ പക്ഷവും കൃഷ്ണദാസ് വിഭാഗവും അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഷോണിന്റെ ഈ എടുത്തുചാട്ടം’ പാർട്ടിയെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിിച്ചിഴച്ചുവെന്ന ആരോപണവും ശക്തമാകുകയാണ്.

സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടതിലൂടെ എൽഡിഎഫ്-യുഡിഎഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കാൻ ആയിരുന്നു ഷോൺ ജോർജ് ലക്ഷ്യമിട്ടത്. എന്നാൽ ഈ ഡയറിൽ മുതിർന്ന ബിജെപി നേതാവ് വി മുരളീധരന്റെ പേര് പുറത്തുവന്നതോടെയാണ് സംഭവം ബിജെപിക്ക് തന്നെ തിരിച്ചടിയായത്.സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി വി മുരളീധരൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഡയറിയിലെ തന്റെ പേര് നിഷേധിച്ച മുരളീധരൻ ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ എന്നും വേറെയും മുരളീധരന്മാരുണ്ടെന്നും പ്രതികരിച്ചിരുന്നു. ഷോൺ ജോർജ് വെട്ടിലാക്കിയോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും പണം വാങ്ങിയിട്ടില്ലെന്നും വി മുരളീധരൻ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇന്ന് ഷോൺ ജോർ‌ജ് പുറത്തുവിട്ട ഡയറിയുടെ ആധികാരികതയെ കുറിച്ച് തന്നോടല്ല അദ്ദേഹത്തോടെ തന്നെ ചോദിക്കണമെന്നാണ് വി മുരളീധരന്റെ പ്രതികരണം. എന്തിനാണ് രേഖ പുറത്തുവിട്ടതെന്ന് ഷോൺ ജോർജ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് പാർട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button