KeralaNews

‘ഗൺമാൻമാർക്ക് മുൻ‌കൂർ ജാമ്യം ലഭിച്ച കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ല’; രമേശ് ചെന്നിത്തല

ഗൺമാൻമാർക്ക് മുൻ‌കൂർ ജാമ്യം ലഭിച്ച കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മറ്റു നിയമവഴികൾ തേടുമെന്നും മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നത്. എന്താണ് കോടതി വിധി എന്ന് പരിശോധിക്കും. ഡിജിപിയുമായി ആലോചിച്ച് മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അഞ്ച് പ്രതികൾക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വധശ്രമം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഹണി എം വർഗീസ് മുൻകൂർ ജാമ്യം നൽകിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. ഐപിസി 308 നിലനിൽക്കില്ലെന്ന് കോടതി വ്യകത്മാക്കി.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button