KeralaNews

നെയ്യാർ ഡാമിന്റെ പരിസരമാണ് ഉചിതം; മൃഗശാല മാറ്റത്തെ പിന്തുണച്ച് മന്ത്രി കെ മുരളീധരനും സിപി ജോണും

മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് മന്ത്രി കെ. മുരളീധരനും സി.പി. ജോണും രംഗത്തെത്തി. മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെ. മുരളീധരൻ പറഞ്ഞു. തൃശ്ശൂരിൽ മൃഗശാല മാറ്റിയപ്പോൾ ആരും കച്ചവട താല്പര്യം ഉന്നയിച്ചിരുന്നില്ല. സിപിഎം എല്ലാത്തിനെയും എതിർക്കുന്നവരാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മൃഗശാല മാറ്റിയാലും തലസ്ഥാനത്തിന്റെ പ്രാധാന്യത്തിന് ഒരു കുറവും വരില്ലെന്നും വ്യക്തമാക്കി. മൃഗശാല മാറ്റവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു. മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും മൃഗങ്ങൾ ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കി സി.പി. ജോണും മൃഗശാല മാറ്റമെന്ന നിര്‍ദേശത്തെ സ്വാഗതം ചെയ്തു.

മറ്റ് വിഷയങ്ങളിലും കെ. മുരളീധരൻ മാധ്യമങ്ങളോട് സംസാരിച്ചു. എല്ലാം ചികിത്സാ പിഴവാണെന്ന് പറഞ്ഞ് ഡോക്ടർമാരുടെ മനോവീര്യം തകർക്കരുത്. എന്നാൽ ചികിത്സാ പിഴവുണ്ടായാൽ കർശന നടപടിയെടുക്കും. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എ.ജിയുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. കുറ്റപത്രം സമർപ്പിക്കേണ്ട അവസാന ദിവസവും അത് നൽകിയില്ലെങ്കിൽ എന്തുവേണമെന്നതിനെക്കുറിച്ചാണ് ചർച്ച നടന്നത്. വിഷയത്തിൽ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡ്രൈവിംഗ് സ്കൂൾ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂളുകാരുമായി ചർച്ച നടത്തുമെന്നും അവരുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button