
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്‌യുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാങ്മൂലത്തിൽ കാണിച്ചതിനെതിരെ ആയിരുന്നു ഹർജി.
സ്ഥാനാർത്ഥികളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ അറിയണമെന്ന് കാണിച്ച് പെരമ്പൂരിലെ ഒരു വോട്ടർ ആണ് ഹർജി നൽകിയത്. വിശദമായ ഉത്തരവ് പിന്നീട് നൽകുമെന്ന് കോടതി പറഞ്ഞു. പെരമ്പൂർ – തിരുച്ചി ഈസ്റ്റ് പത്രികകളിൽ പൊരുത്തക്കേട് ഉണ്ടെന്ന മറ്റൊരു ഹർജിയിൽ വിജയ്ക്ക് കഴിഞ്ഞയഴ്ച ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.



