
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി തൊഴിലാളി സമരം കൊടുമ്പിരി കൊള്ളുന്ന നോയിഡ ഇന്ന് സന്ദർശിക്കും. ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തതിന്റെ ഭാഗമായി പൊലീസ് ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത തൊഴിലാളികളുടെയും നേതാക്കളുടെയും കുടുംബങ്ങളെ അദ്ദേഹം നേരിൽ കാണും. സിപിഐഎമ്മിന്റെ പാർലമെന്റ് അംഗങ്ങളും അദ്ദേഹത്തോടൊപ്പം നോയിഡ സന്ദർശിക്കുന്നുണ്ട്.
തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം രാവിലെ 11 മണിക്ക് ജില്ലാ മജിസ്ട്രേറ്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.



