
സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവും ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചർച്ചയാകും. രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോൺഗ്രസിലും എതിർപ്പുയർന്നിരുന്നു. വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും.



