KeralaNews

തൃശൂർ ബിജെപിയിൽ കടുത്ത ആഭ്യന്തര കലഹം രൂക്ഷം; നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്ഥാനാർത്ഥിയെ മാറ്റി

തൃശൂർ ജില്ലയിലെ ബിജെപിയിൽ ആഭ്യന്തര കലഹം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പാർട്ടി നേതൃത്വം ഒരു സ്ഥാനാർത്ഥിയെ മാറ്റി നിശ്ചയിച്ചു. കുട്ടൻകുളങ്ങര ഡിവിഷനിലേക്ക് മത്സരിക്കാൻ നിശ്ചയിച്ചിരുന്ന, സിറ്റി ജില്ലാ വൈസ് പ്രസിഡൻറ് Dr. വി ആതിരയെയാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പ്രമുഖ നേതാവായ രാജീവ് ചന്ദ്രശേഖരൻ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വ്യക്തിയായിരുന്നു ആതിര

സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി, പ്രചരണം ആരംഭിച്ച് ഒരാഴ്ചയ്ക്കകമാണ് ഈ നിർണ്ണായക മാറ്റം. ആതിരയെ ഒഴിവാക്കിയതിന് പിന്നിൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പ്രധാന കാരണം. ആതിരയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഒരു വിഭാഗം നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. നേതൃത്വം തന്നെ തോല്പിക്കുമോ എന്നുള്ള ഭയമാണ് Dr. വി ആതിരയുടെ പിൻമാറ്റത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

ആതിരക്ക് പകരമായി ശ്രീവിദ്യ M നെയാണ് ബിജെപി പുതിയ സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ അപ്രതീക്ഷിത മാറ്റം ബിജെപിയിലെ ആഭ്യന്തര കലഹം മറനീക്കി പുറത്തുവരാൻ കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button