KeralaNews

സിപിഐഎം ആലപ്പുഴ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം

ആലപ്പുഴയിൽ നടന്നുവരുന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം കുറിക്കും. വി എസ് അച്യുതാനന്ദൻ നഗറിലാണ് യോ​ഗം നടക്കുന്നത്. ഇന്നലെ രാവിലെ ജില്ലാ സെക്രട്ടറി ആർ നാസർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചകൾ ഇന്നും തുടരും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടായ അപ്രതീക്ഷിത പരാജയം അതിന് കാരണമായ വിഷയങ്ങൾ അതെങ്ങനെ പരിഹരിക്കും ഇത്തരം കാര്യങ്ങളാണ് പ്രധാനമായിട്ടും ചർച്ച ചെയ്യുക.

ശനിയാഴ്ച രാവിലെ പത്തിന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് യോഗം ഉദ്ഘാടനം ചെയ്തത്. മുതിർന്ന നേതാവ് ഡി ലക്ഷ്മണൻ പതാക ഉയർത്തി. കോഴിക്കോട് ചേർന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റിയോഗമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button