
വനിത ബില്ലിൽ ഒരു ഒത്തുതീർപ്പും ഇതുവരെ ഇല്ലെന്ന് പ്രതിപക്ഷം സർക്കാർ പുതിയ നിർദ്ദേശങ്ങളൊന്നും വെച്ചിട്ടില്ല എന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു ബില്ലിനെതിരെ വോട്ട് ചെയ്യും എന്ന നിലപാടിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.2023ലെ നിയമം തിടുക്കത്തിൽ കേന്ദ്രം വിജ്ഞാപനം ചെയ്തുപുതിയ ബില്ലിന്‍റെ ചർച്ച നടക്കുന്നതിനിടെയാണ് ആദ്യ വനിതാ സംവരണ നിയമം ഏപ്രിൽ പതിനാറ് മുതൽ പ്രാബല്യത്തിലായി എന്ന പ്രഖ്യാപനം വന്നത്. ബില്ല് പരാജയപ്പെടും എന്നുള്ള ആശങ്കയിലാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു പുതിയ ബില്ല് സെലക്റ്റ് കമ്മറ്റിക്ക് വിടുന്നതടക്കം നിർദ്ദേശങ്ങൾ സർക്കാർ ആലോചിച്ചേക്കും. വോട്ടിനിട്ട് പ്രതിപക്ഷത്തെ തുറന്നു കാട്ടണം എന്നും ബിജെപിയിൽ അഭിപ്രായമുണ്ട്
വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം, എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നല്കുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. എന്നാൽ സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ സാങ്കേതിക കാരണം പറഞ്ഞ് ഇത് പ്രതിപക്ഷം തടയുന്നു എന്നാതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന പ്രധാന വാദം.
ഇന്നലെ പത്തു മണിക്കൂറിലധികമാണ് ചർച്ച നീണ്ടത് വോട്ടിംഗിനു ശേഷമാണ് ബില്ല് ചർച്ചയ്ക്കെടുത്തത് ബില്ലിനോട് എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്നലെ വിയോജിപ്പ് അറിയിച്ചു മണ്ഡലപുനർനിർണ്ണയവുമായി ഇത് കൂട്ടികലർത്താനുള്ള നീക്കം ഉപേക്ഷിക്കണം എന്നും ഇന്ത്യ സഖ്യം വാദിച്ചു ഇപ്പോഴത്തെ 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നല്കുന്നതേ അംഗീകരിക്കൂ എന്നാണ് പ്രതിപക്ഷം അറിയിച്ചത് ഇതിന് സർക്കാർ തയ്യാറാവും എന്ന സൂചന ഇതുവരെയില്ല സംസ്ഥാനങ്ങളുടെ സീറ്റ് അനുപാതം കുറയ്ക്കാതെ മണ്ഡലങ്ങൾ മാറ്റി നിശ്ചയിക്കാം എന്നാണ് സർക്കാർ നിർദ്ദേശിച്ചത് ഇതിൽ ഗ്യാരൻറി നല്കാം എന്നും പ്രധാനമന്ത്രി അറിയിച്ചു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ അനുപാതം കുറയില്ല എന്ന പ്രസ്താവന അമിത് ഷായും നല്കി കേരളത്തിൽ സീറ്റുകൾ 30 ആയും തമിഴ്നാട്ടിൽ 59 ആയും ഉയരും എന്നാണ് അമിത് ഷാായുടെ പ്രസ്താവനയിൽ പറയുന്നത് ഇത് പ്രതിപക്ഷം അംഗീകരിക്കും എന്ന സൂചനയില്ല പ്രതിപക്ഷത്തെ ഏതെങ്കിലും പാർട്ടികളെ ഒപ്പം കൊണ്ടുവരാൻ സർക്കാരിന് കഴിയുമോ എന്നതാണ് ഇന്ന് അറിയേണ്ടത്



