KeralaNews

സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി; അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല

സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാഡ് തലത്തിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല. അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി മറുനീക്കങ്ങള്‍ നടത്തിയേക്കില്ല. അടൂർ പ്രകാശിൻ്റെ പരാതിയിൽ വിവരങ്ങൾ തേടിയാൽ മാത്രം മുഖ്യമന്ത്രി മറുപടി നൽകും.

അതേസമയം, കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ അടൂർ പ്രകാശിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് വിഡി പക്ഷം ആരോപിക്കുന്നത്. അച്ചടക്ക നടപടി ആവശ്യപ്പെടുമ്പോൾ മല്ലികാർജുൻ ഖർഗെയെ അടൂർ പ്രകാശ് സന്ദർശിച്ചതിൻ്റെ ഫോട്ടോ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ വന്നതും പാർട്ടി ചേർത്ത് നിർത്തുന്നതിൻ്റെ സന്ദേശമെന്നാണ് വിഡി പക്ഷം വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചാണ് അടൂർ പ്രകാശ് മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കിയത്.

പാർട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കൺവീനന്നെ നിലയിൽ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ തുടങ്ങിയ പരാതിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ധരിപ്പിച്ചത്. മഹിള കോൺഗ്രസ് നേതൃത്വത്തിൻ്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ശക്തമായ ആവശ്യവും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു. അതേസമയം, ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധം സംസ്ഥാനങ്ങളിലും ശക്തമാക്കാൻ നൽകിയ നിർദ്ദേശത്തിനിടെ കേരള ഘടകത്തിലുണ്ടായ പൊട്ടിത്തെറിയിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്‌തിയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button