
പിണറായി വിജയന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രം സുപ്രഭാതം. അയ്യപ്പസംഗമത്തെ മുന്‍നിര്‍ത്തിയാണ് സുപ്രഭാതം മുഖപ്രസംഗം. സര്‍ക്കാര്‍ വിലാസം ഭക്ത സംഘം എന്ന പേരിലാണ് സുപ്രഭാതം മുഖപ്രസംഗം.
അയ്യപ്പ സംഗമം മത സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയാണ്. ഇടതു സര്‍ക്കാറിന്റേത് ഇരട്ടത്താപ്പാണെന്നും ആരോപിക്കുന്നു. വെള്ളാപ്പളി നടേശനുമായുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കും വിമര്‍ശനമുണ്ട് മുഖപ്രസംഗത്തില്‍. മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന ചില സമുദായ നേതാക്കളുടെ തോളില്‍ കയ്യിടുന്നു.
ഇത് അപകടകരം. എത്ര വെള്ളപൂശിയാലും പുള്ളി പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞു വരുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.



