KeralaNews

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ്; വിചാരണ നവംബര്‍ ഒന്‍പതിന് പുനരാരംഭിക്കും

കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ വിചാരണ നവംബര്‍ ഒന്‍പതിന് പുനരാരംഭിക്കും. ഒൻപതാം തീയതി നാലാം സാക്ഷിയെ വിസ്തരിക്കും. അടുത്ത പോസ്റ്റിങ്ങ്‌ മുതൽ തുടർച്ചയായ വാദം നടക്കും. വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി സുപ്രിം കോടതി തള്ളിയിരുന്നു. ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കം എന്ന സർക്കാർ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 2018ഫെബ്രുവരിയിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബിനെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button