National

‘പവർകട്ടിന് പിന്നാലെ ഇടിത്തീ പോലെ സ‍ർക്കാർ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു’: എംവി ജയരാജൻ

പവർകട്ടിന് പിന്നാലെ ഇടിത്തീ പോലെ സ‍ർക്കാർ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതായി എംവി ജയരാജൻ. ഷോക്കേൽക്കുന്ന ബില്ലുകളാണ് ഇനി വരാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരാവകാശ നിയമപ്രകാരവും നിയമസഭയിലും സർക്കാർ നൽകിയ മറുപടികൾ പരസ്പരവിരുദ്ധവും അദാനിയെ സംരക്ഷിക്കുന്നതുമാണ്. 2026 ജൂൺ 29-ന് ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി.യുടെ ഉപകമ്പനിയായ മുണ്ഡി പ്രൈവറ്റ് ലിമിറ്റഡിന് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി അദാനി കൈമാറുന്ന കരാറിൽ ഒപ്പിട്ടതായി അദ്ദേഹം പറഞ്ഞു.

2015ലെ കൺസഷൻ കരാർ വ്യവസ്ഥ പ്രകാരം മുൻകൂർ അനുമതിയില്ലാതെ ഓഹരി വിൽക്കാൻ അദാനിക്ക് കഴിയില്ലെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജൂൺ 30ന് അദാനി ഈ ഓഹരി കൈമാറ്റ വിവരം സെബിയെയും ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും അറിയിച്ചിരുന്നു.

നിയമവിരുദ്ധമായ ഈ ഓഹരി കൈമാറ്റം തടയാൻ സർക്കാർ സെബിയെ വിവരമറിയിച്ചില്ല. എന്നാൽ പ്രതിപക്ഷ നേതാവ് 2026 ജൂലൈ 3-ന് സെബിയെ രേഖാമൂലം വിവരമറിയിക്കുകയും മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.അദാനി പവർ കോർപ്പറേഷനിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ തീരുമാനവും ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതും പാവപ്പെട്ടവരുടെ മേൽ കനത്ത സാമ്പത്തിക ഭാരവും ഉയർന്ന വൈദ്യുതി ബില്ലുകളും വരുത്തിവെക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button